സാംസ്‌കാരിക ഉദാരവത്കരണത്തെ പ്രതിരോധിക്കണം : ആർ എസ് സി

മസ്‌ക്കത്ത് : പുതിയ കാലത്തെ യുവതയെ അധാർമികതയിലേക്കും അരാജകത്വത്തിലേക്കും നയിക്കാനാണ് ലിബറലിസ്റ്റുകൾ ശ്രമിക്കുന്നതെന്നും അതിനെ പ്രതിരോധിക്കാൻ യുവാക്കൾ തയ്യാറാവണമെന്നും ആർ എസ് സി ഒമാൻ നാഷണൽ യൂത്ത് കൺവീൻ അഭിപ്രായപ്പെട്ടു. ലിബറലിസ്റ്റ് ആശയങ്ങൾ സമൂഹത്തിൽ നിർമാണാത്മകമായ ഒന്നും കൊണ്ടുവരുന്നില്ലെന്നും പകരം അധാർമികതയിൽ യൗവ്വനത്തെ തളച്ചിടാനാണ് ശ്രമിക്കുന്നതെന്നും സംഗമം വിലയിരുത്തി.
‘നമ്മളാവണം’ എന്ന പ്രമേയത്തിൽ കഴിഞ്ഞ മൂന്ന് മാസമായി നടന്നു വരുന്ന മെമ്പർഷിപ്പ് കാമ്പയിനിന്റെ സമാപനമായാണ് യൂത്ത് കൺവീൻ സംഘടിപ്പിച്ചത്. ഒമാനിലെ വിവിധ സോണുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുത്ത പരിപാടിയിൽ നിസാം കതിരൂർ അധ്യക്ഷത വഹിച്ചു.

സംഗമത്തിന്റെ ഭാഗമായി ചർച്ച, സംവാദം, പഠനം സെഷനുകൾ നടന്നു.
ഐ സി എഫ് സീബ് സെൻട്രൽ പ്രസിഡന്റ് ഇസ്മായിൽ സഖാഫി ഉദ്ഘാടനം നിർവഹിച്ചു.
ആർ എസ് സി ഗൾഫ് കൗൺസിൽ പ്രതിനിധികളായ നിസാർ പുത്തൻപള്ളി, അബ്ദുൽ ഹമീദ് സഖാഫി പുല്ലാര, ശിഹാബ് തൂണേരി, അബ്ദുൽ അഹദ്, ഖാരിജത്ത്, യാസിർ പി ടി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
പരിപാടിയിൽ വെച്ച് 2023-24 കാലയളവിലേക്കുള്ള ആർ എസ് സി ഒമാൻ നാഷണൽ കമ്മിറ്റിയെ പ്രഖ്യാപിച്ചു.
ഭാരവാഹികളായി ചെയർമാൻ: കെ.പി.എ വഹാബ് തങ്ങൾ, ജന.സെക്രട്ടറി: മുനീബ് കൊയിലാണ്ടി, എക്‌സിക്യൂട്ടീവ് സെക്രട്ടറി: വി.എം ശരീഫ് സഅദി മഞ്ഞപ്പറ്റ, ഓർഗനൈസിംഗ് സെക്രട്ടറിമാർ: ശിഹാബ് പയ്യോളി, ഫബാരി കുറ്റിച്ചിറ, ഫിനാൻസ് സെക്രട്ടറിമാർ : ഹനീഷ് കൊയിലാണ്ടി, മുസ്ത്വഫ വടക്കേക്കാട്, മീഡിയ സെക്രട്ടറിമാർ : നദീം തലശ്ശേരി, ശിഹാബ് കാപ്പാട്, കലാലയം സെക്രട്ടറിമാർ : ഫവാസ് കൊളത്തൂർ, ഖാസിം മഞ്ചേശ്വരം, വിസ്ഡം സെക്രട്ടറിമാർ : മിസ്ഹബ് കൂത്തുപറമ്പ്, സജ്നാസ് പഴശ്ശി എന്നിവരെ തെരഞ്ഞെടുത്തു.
ഹുദൈഫ സ്വാഗതവും മുനീബ് നന്ദിയും പറഞ്ഞു.

Leave a Reply