സാംസ്‌കാരിക സംവാദങ്ങൾ ആശയങ്ങള്‍ രൂപപ്പെടുത്തുന്നു: ആർ. എസ്‌. സി

റിയാദ്: ആശയങ്ങൾ രൂപപെടുത്തുന്നതിൽ സാംസ്‌കാരിക സംവാദങ്ങളുടെ പങ്ക് ബോധ്യപ്പെടുത്തുന്നതോടൊപ്പം പ്രവാസത്തിലെ തിരക്കു കൾക്കിടയിൽ ഉണർന്നിരിക്കാനും പരിസരത്തെ അറിഞ്ഞു ജീവിക്കാനും പ്രചോദിപ്പിക്കുന്നതായിരുന്നു ‘പെൻ കതിർ സാംസ്‌കാരിക ഒത്തിരിപ്പ്’. ഇത്തരം അവസരങ്ങൾക്കു നിരന്തരം കൂടാൻ തീർച്ചപ്പെടുത്തിയാണ് സംഗമം പിരിഞ്ഞത് .

റിയാദ് നോർത്ത് കലാലയം സാംസ്‌കാരിക വേദിക്ക് കീഴിൽ പ്രവാസി യുവാക്കളുടെ സാസ്കാരിക ഉണർവുകളെ ലക്ഷ്യം വെച്ച് മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ സോൺ ചെയർമാൻ ഷുഹൈബ് സഅദിയുടെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൽ റിയാദ് നോർത്ത് കലാലയം സെക്രട്ടറി നിഹാൽ അഹമ്മദ് വിഷയം അവതരിപ്പിച്ചു.

ആർ.എസ്‌.സി ഗ്ലോബൽ കലാലയം സെക്രട്ടറി സലീം പട്ടുവം, സൗദി ഈസ്റ്റ് നാഷനൽ കലാലയം സെക്രട്ടറി നൗഷാദ് മാസ്റ്റര്‍, നാഷനൽ എക്സിക്യൂട്ടീവ് അംഗങ്ങളായ സയ്യിദ് ഷബീർ അലി തങ്ങൾ, ജാബിർ അലി കൊണ്ടോട്ടി പ്രസംഗിച്ചു.

വിവിധ സെഷനുകളിലായി അഷ്‌കർ മഴൂർ, അക്ബർ അലി, ഷുഹൈബ് കോട്ടക്കൽ, അഷ്‌റഫ് അണ്ടോണ എന്നിവർ ഇടപെട്ടു. സജീദ് മാട്ട സ്വാഗതവും ഉവൈസ് വടകര നന്ദിയും പറഞ്ഞു.

Leave a Reply