ആർ. എസ്. സി പ്രവർത്തക സംഗമം (അന്നസ്വീഹ) സംഘടിപ്പിച്ചു.

മനാമ: രിസാല സ്റ്റഡി സർക്കിൾ. (ആർ. എസ്. സി. ) ബഹ്റൈൻ നാഷനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘അന്നസ്വീഹ ‘ പ്രവർത്തക സംഗമം സംഘടിപ്പിച്ചു. സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ആർ.എസ്.സി നാഷനൽ ചെയർമാൻ മുനീർ സഖാഫിയുടെ അദ്ധ്യക്ഷതയിൽ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ ദേവർശോല അബ്ദുസ്സലാം മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.

തുടർന്ന് നടന്ന അന്നസ്വീഹ സെഷന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗം മാരായമംഗലം അബ്ദു റഹ്മാൻ ഫൈസി നേതൃത്വം നൽകി. ഖുർആൻ എല്ലാ കാലഘട്ടത്തിലേക്കുമുള്ള വഴികാട്ടിയാണെന്നും യുവ തലമുറ ഖുർആനിൻ്റെ ചൈതന്യം ഉൾകൊള്ളുകയും അതനുസരിച്ച് ജീവിക്കുകയും വേണമെന്ന് ഫൈസി ഉൽബോധിപ്പിച്ചു. ഐ.സി.എഫ് നാഷനൽ അഡ്മിൻ പ്രസിഡന്റ് അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ, അബ്ദുല്ല രണ്ടത്താണി, ബഷീർ മാസ്റ്റർ ക്ലാരി, റഷീദ് തെന്നല, എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് മങ്കര സ്വാഗതവും എക്സിക്യൂട്ടിവ് സെക്രട്ടറി ജാഫർ ശരീഫ് നന്ദിയും പറഞ്ഞു.

Leave a Reply