ആർ എസ് സി അബുദാബി സിറ്റി സോൺ ‘തർതീൽ’ സമാപിച്ചു : മുറൂർ സെക്ടർ ജേതാക്കൾ

അബുദാബി: ആറാമത് എഡിഷൻ ആർ എസ് സി അബുദാബി സിറ്റി സോൺ ‘തർതീൽ’ ഖുർആൻ പാരായാണ മത്സരങ്ങൾക്ക് ഐ ഐ സി സി ഓഡിറ്റോറിയത്തിൽ പ്രൗഢ സമാപനം. ആറ് സെക്ടറുകളിലായി നൂറോളം മത്സരാർത്ഥികൾ പങ്കെടുത്ത മത്സരങ്ങൾക്കൊടുവിൽ 62 പോയന്റ് നേടി മുറൂർ സെക്ടർ ഒന്നാം സ്ഥാനവും 55 പോയിന്റോടെ മദീനാ സായിദ് സെക്ടർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഉച്ചക്ക് നടന്ന ഉദ്‌ഘാടന സെഷനോട് കൂടെ ആരംഭിച്ച മത്സരപരിപാടികൾ വൈകീട്ട് എട്ട് മണി വരെ നീണ്ടു നിന്നു. തുടർന്ന് രാജ്യത്തെ പ്രതിഭാധനരായ ഖാരിഉകളുടെ നേതൃത്വത്തിൽ വേദിയിൽ നടന്ന സബ്ഉൽ ഖിറാഅത് ഖുർആൻ പാരായണസെഷൻ “ഖുർആൻ വിസ്മയം” സദസ്സിനെ വിശുദ്ധമായ ഖുർആന്റെ വശ്യമായ പാരായണണശൈലികളുടെ ആസ്വാദന ലോകത്തേക്ക് കൂട്ടി കൊണ്ട് പോവുകയും പാരായണ നിയമങ്ങളുടെ അറിവനുഭവങ്ങളും പകർന്ന് നൽകകുകയും ചെയ്തു.

സമാപന സെഷനിൽ ഐ സി എഫ്, ആർ എസ് സി, കെ സി എഫ് നേതാക്കളും പ്രാസ്ഥാനിക സ്ഥാപന സംഘടനാ സാരഥികളും രക്ഷിതാക്കളും പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനവിതരണവും ഖുർആൻ പാരായണവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കുള്ള ആദരവും വേദിയിൽ വച്ചു നടത്തി.

Leave a Reply