യു എ ഇ നാഷനൽ തർതീലിന് പ്രൗഢ സമാപനം: ദുബൈ നോർത്ത് സോൺ ജേതാക്കൾ

വിശുദ്ധ ഖുർആൻ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിൽ രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ തലത്തിൽ നടത്തിവരുന്ന ആറാമത് എഡിഷൻ “തർതീൽ” ഖുർആൻ മത്സരത്തിന്റെ യു എ ഇ നാഷനൽ തല മത്സരത്തിന് ദുബൈ ഡ്യൂവേൽ സ്കൂളിൽ പ്രൗഢ സമാപനം. രാവിലെ എട്ട് മണി ആരംഭിച്ച തർതീൽ ഔപചാരിക ഉത്ഘാടനം അബ്ദുൽ അസീസ് സഖാഫി മമ്പാട് നിർവഹിച്ചു. രാജ്യത്തെ 11 സോണുകളിൽ നിന്നുള്ള മത്സരാർത്ഥികളാണ് ജൂനിയർ, സെക്കണ്ടറി, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി മാറ്റുരച്ചത്. മത്സരത്തിൽ ദുബൈ നോർത്ത് സോൺ ജേതാക്കളായി അബുദാബി സിറ്റി അബുദാബി ഈസ്റ്റ് സോണുകൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി

വൈകീട്ട് നാല് മണിക്ക് നടന്ന സമാപന സംഗമം സലാം സഖാഫി വെള്ളലശ്ശേരിയുടെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം കെ കെ അഹ്മദ് മുസ്‌ലിയാർ കട്ടിപ്പാറ ഉത്ഘാടനം നിർവഹിച്ചു. ശാഫി സഖാഫി മുണ്ടമ്പ്ര ഖുർആൻ പ്രഭാഷണവും. ആർ എസ് സി ഗ്ലോബൽ ചെയർമാൻ സക്കരിയ ശാമിൽ ഇർഫാനി സന്ദേശ പ്രഭാഷണവും നടത്തി ജനറൽ സെക്രട്ടറി ഹബീബ് മാട്ടൂൽ വിജയികളെയും പ്രഖ്യാപിച്ചു നടത്തി. തർതീൽ നഗരിയിൽ സജ്ജമാക്കിയ ഖുർആൻ എക്സ്പോയിലെ ഖുർആനിക പഠനങ്ങളും, കാഴ്ചകളും പുത്തൻ അനുഭവങ്ങൾ സമ്മാനിച്ചു.

ഷൌക്കത്ത് ബുഖാരി ,സാദിഖ് സഖാഫി പെരിന്താറ്റിരി, സിപി ഉബൈദ് സഖാഫി, ബഷീർ സഖാഫി കൈപ്പുറം, അബ്ദുൽ ലത്തീഫ് സഖാഫി കാന്തപുരം,ആസിഫ് മുസ്‌ലിയാർ,ഫസൽ മട്ടന്നൂർ,ഹമീദ് സഖാഫി, അബൂബക്കർ അസ്ഹരി, അഷ്‌റഫ് മന്ന ..തുടങ്ങിയവർ സംബന്ധിച്ചു. സൈദ് സഖാഫി വെണ്ണക്കോട് സ്വാഗതവും സിദ്ദിഖ് പൊന്നാട് നന്ദിയും പറഞ്ഞു.

Leave a Reply