If culture is conceived as the greatness of human emotions, then Risala Study Circle (RSC) is right in embracing culture as a slogan. “The cultural collective consciousness of expatriate youth” is the organization’s theme. This group, which sees culture as an ideal and organization as enlightenment, is instilling confidence in young people to live in goodness. Instead of turning towards self-centeredness, this group, in the third decade of its journey, is focusing on a vision that turns commitment towards others. Aiming at creative youth, RSC is climbing towards greater heights.

മാനുഷിക ഭാവത്തിന്റെ മഹത്വത്തെയാണ് സംസ്‌കാരം എന്ന് പരികല്‍പ്പിക്കുന്നതെങ്കില്‍, സംസ്‌കാരം ഒരു മുദ്രാവാക്യമായി സ്വീകരിക്കുന്നതിലെ ശരിയാണ് രിസാല സറ്റഡി സര്‍ക്കിള്‍. പ്രവാസ യൗവനങ്ങളുടെ സാംസ്‌കാരിക സംഘബോധം എന്നതാണ് സംഘടനയുടെ പ്രമേയവാക്യം. സംസ്‌കാരത്തെ ആദര്‍ശമായും സംഘാടനത്തെ പ്രബോധനമായും കാണുന്ന ഈ സംഘം നന്മയില്‍ ജീവിക്കാന്‍ ചെറുപ്പക്കാരില്‍ ആത്മവിശ്വാസം ഉണ്ടാക്കുകയാണ്. ക്രയശേഷി വര്‍ദ്ധിച്ച യുവത്വം പ്രതിബദ്ധത തന്നിലേക്കെന്നതിനു പകരം അപരനിലേക്ക് തിരിക്കുന്ന കാഴ്ചയുടെ നിറവില്‍ മൂന്നാം പതിറ്റാണ്ടിന്റെ കര്‍മ തേരിലാണീ സംഘം. രചനാത്മക യൗവനങ്ങള്‍ ലക്ഷ്യമാക്കി ഉയരങ്ങളിലേക്ക് നടന്നു കയറുകയാണ് ആര്‍ എസ് സി.