പ്രവാചക ജീവിതത്തെ അധികരിച്ച് രിസാല സ്റ്റഡി സർക്കിൾ ഗൾഫിലും ഗ്ലോബൽ അടിസ്ഥാനത്തിലും നടത്തുന്ന പത്താമത് ബുക്ടെസ്റ്റാണിത്.
വിശുദ്ധാപദാനങ്ങളുടെ നിർത്സരികൾ, പ്രപഞ്ചമാകെ വിസ്മയ ബ്രഹ്മത്തിൽ ഭ്രമിച്ചു നിർത്താൻ മാത്രം വെളിച്ചം വിതറുന്നവയാണ്. അമേരിക്കൻ മുസ്ലിമായ ഹസൻ മകൾ ഫത്വിമയോട് പറയുന്ന പ്രവാചക ജീവിതം അത്തരത്തിൽ ഹൃദയത്തിന്റെ നൈസർഗികതയെ പ്രകാശിപ്പിക്കുന്നതിനപ്പുറം ഇശ്ഖിന്റെ യഥാർത്ഥ പൊരുൾ മുൻനിർത്തിയാണ് പെയ്തിറങ്ങുന്നത്. അത് കൊണ്ട് ‘മുഹമ്മദ്(സ്വ) ദി ലാസ്റ്റ് പ്രൊഫറ്റ്’ എന്ന പുസ്തകം ആസ്വാദനത്തിന്റെ ആവിഷ്കാരം കൂടിയാവുന്നു.
പച്ചയായ ഹൃത്തിന്റെ ഉള്ളറകളിൽ നിന്ന് വശ്യതയുടെ നിഷ്കളങ്ക തല്ലജങ്ങൾ കുട്ടികൾക്കായി ഇംഗ്ലീഷിൽ നെയ്തെടുത്ത പുസ്തകമാണ് ‘നോ ദി പ്രൊഫറ്റ് – ഫീൽ ദി വണ്ടർ’ രണ്ട് പുസ്തകങ്ങളും വായനക്കാരനെ തിരുനബി പുകളിനൊപ്പം അവിടുത്തോടൊപ്പം കൂട്ടിക്കൊണ്ടുപോകുക കൂടി ചെയ്യുന്നു. ആർക്കും ഇഷ്ടപ്പെടുന്ന അവതരണം. ലളിതമായൊഴുകുന്ന ഭാഷ. മാനസ സരസ്സിന്റെ സ്നേഹാർച്ചനകളാൽ കരൾച്ചിറയും ഭേദിച്ച് പ്രേമഭാജനത്തെ അടുത്തറിയാൻ ഈ പുസ്തകങ്ങൾ ഉപകരിക്കും
മൂന്ന് വിഭാഗങ്ങളിലായാണ് ബുക്ക്ടെസ്റ്റ്
1. ബുക്ക്ടെസ്റ്റ് ജനറല്‍ (മലയാളം)
ഈ വിഭാഗത്തില്‍ മുതിര്‍ന്നവര്‍, കുട്ടികള്‍ എന്ന പ്രായ വ്യത്യാസമില്ലാതെ ഏതു രാജ്യത്തുള്ളവര്‍ക്കും പങ്കെടുക്കാം. രണ്ട് ഘട്ടമായി ഓണ്‍ലൈനിലാണ് പരീക്ഷ. മുഹമ്മദ് (സ്വ) ദി ലാസ്റ്റ് പ്രൊഫറ്റ് എന്ന പുസ്തകത്തിന്റെ കൂടെ നല്കുന്ന ചോദ്യങ്ങള്‍ക്കായിരിക്കും ഒന്നാം ഘട്ടത്തില്‍ ഓണ്‍ലൈനില്‍ ഉത്തരങ്ങള്‍ നല്‍കേണ്ടത്. 15-ലധികം മാര്‍ക്ക് ലഭിക്കുന്നവരാണ് രണ്ടാംഘട്ട (ഫൈനല്‍) പരീക്ഷക്ക് യോഗ്യത നേടുക. രണ്ടാം ഘട്ട പരീക്ഷയില്‍ 40 ചോദ്യങ്ങളില്‍ 30 ചോദ്യങ്ങള്‍ മുഹമ്മദ് (സ്വ) ദി ലാസ്റ്റ് പ്രൊഫറ്റ് എന്ന പുസ്തകത്തില്‍ നിന്നും 10 ചോദ്യങ്ങള്‍ പുറത്ത് നിന്നുമായിരിക്കും.
2. ബുക്ക്ടെസ്റ്റ് സ്റ്റുഡന്‍സ് (ഇംഗ്ലീഷ് – സീനിയര്‍))
ഈ വിഭാഗത്തില്‍ 01-01-1999-നു ശേഷം 31-12-2004-നു മുമ്പായി ജനിച്ച ഏതു രാജ്യത്തുള്ള കുട്ടികള്‍ക്കും പങ്കെടുക്കാം. Know Our Prophet: Feel The Wonder എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ കൂടെ നല്കുന്ന ചോദ്യങ്ങള്‍ക്കായിരിക്കും ഒന്നാം ഘട്ടത്തില്‍ ഓണ്‍ലൈനില്‍ ഉത്തരങ്ങള്‍ നല്‍കേണ്ടത്. 12-ലധികം മാര്‍ക്ക് ലഭിക്കുന്നവരാണ് രണ്ടാംഘട്ട (ഫൈനല്‍) പരീക്ഷക്ക് യോഗ്യത നേടുക. രണ്ടാം ഘട്ട പരീക്ഷയില്‍ 30 ചോദ്യങ്ങളില്‍ 22 ചോദ്യങ്ങള്‍ Know Our Prophet: Feel The Wonder എന്ന പുസ്തകത്തില്‍ നിന്നും 8 ചോദ്യങ്ങള്‍ പുറത്ത് നിന്നുമായിരിക്കും.
3. ബുക്ക്ടെസ്റ്റ് സ്റ്റുഡന്‍സ് (ഇംഗ്ലീഷ് – ജൂനിയര്‍)
ഈ വിഭാഗത്തില്‍ 01-01-2005-നു ശേഷം ജനിച്ച ഏതു രാജ്യത്തുള്ള കുട്ടികള്‍ക്കും പങ്കെടുക്കാം. Know Our Prophet: Feel The Wonder എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ കൂടെ നല്കുന്ന ചോദ്യങ്ങള്‍ക്കായിരിക്കും ഒന്നാം ഘട്ടത്തില്‍ ഓണ്‍ലൈനില്‍ ഉത്തരങ്ങള്‍ നല്‍കേണ്ടത്. 12-ലധികം മാര്‍ക്ക് ലഭിക്കുന്നവരാണ് രണ്ടാംഘട്ട (ഫൈനല്‍) പരീക്ഷക്ക് യോഗ്യത നേടുക. രണ്ടാം ഘട്ട പരീക്ഷയില്‍ തിരഞ്ഞെടുത്ത പാഠങ്ങളില്‍ നിന്നും 25 ചോദ്യങ്ങളില്‍ 18 ചോദ്യങ്ങള്‍ Know Our Prophet: Feel The Wonder എന്ന പുസ്തകത്തില്‍ നിന്നും 7 ചോദ്യങ്ങള്‍ പുറത്ത് നിന്നുമായിരിക്കും.