ബുക്ടെസ്റ്റ് ഫൈനല്‍ പരീക്ഷ, ഡിസംബര്‍ 22 വെള്ളി
Saudi, Qatar, Kuwait, Bahrain – 6 AM – 12.00 AM
UAE, Oman – 7.00 AM – 1.00 AM (Sat)
India – 8.30 Am – 2.30 AM (Sat)
Mean while you can search hall ticket number in case if you forgot
പരീക്ഷാര്‍ത്ഥികള്‍ക്കുള്ള നിര്‍ദേശങ്ങള്‍
- ഫൈനല്‍ പരീക്ഷ ഡിസംബര്‍ 22 വെള്ളി സൗദി സമയം രാവിലെ 6 മണി മുതല്‍ രാത്രി 12 മണി വരെ (ഇന്ത്യന്‍ സമയം രാവിലെ 8.30 മുതല്‍ രാത്രി 2.30 വരെ) ആയിരിക്കും. ഈ സമയത്തിനുള്ളില്‍ പരീക്ഷ പൂര്‍ത്തിയാക്കണം.
- www.rsconline.org വെബ്സൈറ്റില്‍ ഓണ്‍ലൈനായാണ് പരീക്ഷ.
- ഒന്നാം ഘട്ട പരീക്ഷ പൂര്‍ത്തിയാക്കിയപ്പോള്‍ ലഭിച്ച ഹാള്‍ടിക്കറ്റ് നമ്പര്‍ ഉപയോഗിച്ച് പരീക്ഷയില്‍ പ്രവേശിക്കാം.
- ഹാള്‍ടിക്കറ്റ് നമ്പര്‍ നഷ്ടപ്പെട്ടവര്‍ക്ക് പേരും മൊബൈല്‍ നമ്പറും നല്‍കി നമ്പര്‍ സേര്‍ച്ച് ചെയ്തെടുക്കാന്‍ സാധിക്കും.
- ജനറല്‍ (മലയാളം), സ്റ്റുഡന്റ്‌സ് ജൂനിയര്‍ (ഇംഗ്ലീഷ്), സ്റ്റുഡന്റ്‌സ് സീനിയര്‍ (ഇംഗ്ലീഷ്) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് പരീക്ഷ.
- 01-01-1999-നു ശേഷം 31-12-2004-നു മുമ്പായി ജനിച്ച വിദ്യാര്‍ത്ഥികളാണ് സ്റ്റുഡന്റ്‌സ് സീനിയര്‍ വിഭാഗം.
- 01-01-2005 ന് ശേഷം ജനിച്ച വിദ്യാര്‍ത്ഥികളാണ് സ്റ്റുഡന്റ്‌സ് ജൂനിയര്‍ വിഭാഗം.
- സ്റ്റുഡന്റ്‌സ് കാറ്റഗറിയില്‍ പരീക്ഷയെഴുതുന്നത് വിദ്യാര്‍ത്ഥി മാത്രമായിരിക്കണം. രക്ഷിതാക്കളോ കൂടെയുള്ളവരോ ആവാന്‍ പാടില്ല.
- യോഗ്യതയില്ലാത്ത കാറ്റഗറിയില്‍ മത്സരിക്കുന്നവരുടെ പരീക്ഷ അസാധുവാക്കുന്നതാണ്.
- ജനറല്‍ വിഭാഗത്തില്‍ ആകെ 40 ചോദ്യങ്ങളാണ് ഉണ്ടാവുക. അതില്‍ 30 ചോദ്യങ്ങള്‍ ‘മുഹമ്മദ് (സ്വ) ദി ലാസ്റ്റ് പ്രൊഫറ്റ്’ പുസ്തകത്തില്‍ നിന്നും 10 ചോദ്യങ്ങള്‍ പുറത്ത് നിന്നുമായിരിക്കും.
- സ്റ്റുഡന്റ്‌സ് സീനിയര്‍ വിഭാഗത്തില്‍ ആകെ 30 ചോദ്യങ്ങളാണ് ഉണ്ടാവുക. 22 ചോദ്യങ്ങള്‍ Know Our Prophet: Feel The Wonder എന്ന പുസ്തകത്തില്‍ നിന്നും 8 ചോദ്യങ്ങള്‍ പുറത്ത് നിന്നുമായിരിക്കും.
- സ്റ്റുഡന്റ്‌സ് ജൂനിയര്‍ വിഭാഗത്തില്‍ ആകെ 25 ചോദ്യങ്ങളാണ് ഉണ്ടാവുക. 18 ചോദ്യങ്ങള്‍ Know Our Prophet: Feel The Wonder എന്ന പുസ്തകത്തില്‍ നിന്നും 7 ചോദ്യങ്ങള്‍ പുറത്ത് നിന്നുമായിരിക്കും.
- ഓരോ ചോദ്യങ്ങള്‍ക്കും 25 സെക്കന്റാണ് അനുവദിക്കുക.
- 25 സെക്കന്റിനുള്ളില്‍ ഉത്തരം രേഖപ്പെടുത്തിയില്ലെങ്കില്‍ ആ ചോദ്യം ടൈം ഔട്ട് ആവുകയും അടുത്ത ചോദ്യത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും. ഏതെങ്കിലും ഉത്തരം സെലക്ട് ആയിട്ടുണ്ടെങ്കില്‍ അതിനെ ഉത്തരമായി പരിഗണിക്കും. പിന്നീട് ആ ചോദ്യത്തിന് അവസരമുണ്ടാവുകയില്ല.
- ശരിയത്തുരങ്ങള്‍ സെലക്ട് ചെയ്ത ശേഷം Next ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ അടുത്ത ചോദ്യം ലഭിക്കും.
- പരീക്ഷ പൂര്‍ത്തിയാക്കിയാല്‍ Finish ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
- മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരം രേഖപ്പെടുത്താന്‍ ശ്രമിക്കുക. മൈനസ് മാര്‍ക്ക് ഇല്ല.
- ഇന്റർനെറ്റ് തടസ്സപ്പെടാത്ത രീതിയിൽ മികച്ച ഇന്റർനെറ്റ് കണക്ഷനും ഡിവൈസും ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
- പരീക്ഷ ആരംഭിച്ചു കഴിഞ്ഞാല്‍ ബ്രൗസര്‍ ഒരുകാരണവശാലും റിഫ്രഷ് / റീലോഡ് ചെയ്യരുത്. അങ്ങിനെ ചെയ്താല്‍ അടുത്ത ചോദ്യത്തിലേക്ക് മാറുകയും ആ സമയത്തുള്ള ചോദ്യം നഷ്ടപ്പെടുകയും ചെയ്യും.
- പരീക്ഷ തുടങ്ങിയാൽ back അടിച്ച് മുൻ ചോദ്യങ്ങളോ രേഖപ്പെടുത്തിയ ഉത്തരമോ കാണാൻ സാധിക്കില്ല. ആയതിനാൽ, സൂക്ഷ്മ പരിശോധന നടത്തി അടുത്ത ചോദ്യത്തിലേക്ക് പോകേണ്ടതാണ്.
- ഇടയില്‍ വെച്ച് നെറ്റ് ഡിസ്‌കണക്ട് ആയോ മറ്റോ എറര്‍ സംഭവിച്ചാല്‍ വീണ്ടും ട്രൈ ചെയ്യുക. ബാക്കിയുള്ള ചോദ്യങ്ങള്‍ ലഭിക്കുന്നതാണ്.
- മൊബൈൽ പോലെ ചെറിയ ഡിവൈസുകളിൽ പരീക്ഷ എഴുതുന്നവർ ആൻസർ സെലക്ട് ചെയ്ത ശേഷം Next ബട്ടൺ കാണുന്നില്ലെങ്കിൽ സ്ക്രീൻ സ്ക്രോൾ ചെയ്താൽ കാണാവുന്നതാണ്.
- സംശയങ്ങള്‍ക്ക് അതാത് രാജ്യങ്ങളിലെ ഹെല്‍പ് ഡസ്‌ക് നമ്പറുകളില്‍ ബന്ധപ്പെടുക.
ഹെല്‍പ് ഡസ്‌ക് നമ്പറുകള്‍
Saudi West : +966 508449277, 535537266, 502740008
Saudi East: +966 561083243, 503011502, 537731786
UAE : +971 561417601, 553591233, 551755264
Qatar : +974 30279725, 33981857, 33020880
Kuwait : +965 99250916, 50677865, 60361428
Bahrain : +973 39455850, 38850633, 39189085
Oman : +968 98202356, 93938090, 95369597
Non GCC : +971568462979, 507923135, 552434259