പ്രശ്നങ്ങൾക്ക് കാരണം മനുഷ്യന്റെ സ്വാർത്ഥത :ഷൗക്കത്ത് ബുഖാരി

അൽ ഐൻ: ജീവിതത്തെ പരമാവധി ആസ്വദിക്കണം എന്ന ചിന്തയും അതിനുവേണ്ടി ആരെയും ഇല്ലായ്മ ചെയ്യാൻ മടിക്കാതിരിക്കുകയും ചെയ്യുന്ന പുതിയ പ്രവണതകളാണ് സമൂഹത്തിൽ പ്രശ്നങ്ങൾക്ക് കാരണം എന്ന് എസ് എസ് എഫ്‌ ദേശീയ പ്രസിഡൻറ് ഷൗക്കത്ത് നഈമി അൽബുഖാരി പറഞ്ഞു.ആർ എസ് സി സെൻട്രൽ കമ്മിറ്റി സെക്ടർ ലീഡേഴ്സിന് വേണ്ടി സംഘടിപ്പിച്ച ‘ലെവൽ അപ്പ് ‘ നേതൃ പരിശീലന കളരിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങൾക്ക് പരിമിതികളുണ്ടെന്ന ചിന്തയില്ലാതെ,സാമൂഹിക സന്തുലിതാവസ്ഥക്ക് വേണ്ടി നിലനിർത്തിപ്പോരുന്ന മൂല്യങ്ങളെ ചോദ്യംചെയ്യുന്ന യുക്തിവാദം സമൂഹത്തിൽ കൂടി വരുന്നതിൽ അദ്ദേഹം ഉൽക്കണ്ഠ പ്രകടിപ്പിച്ചു.പുറംമോടികളിൽ അല്ല നമ്മുടെ ജീവിതത്തിൽ ആണ് ഇസ്ലാം നിലനിൽക്കേണ്ടത് എന്നും അദ്ദേഹം ഓർമപ്പെടുത്തി.

ആർ എസ് സി അൽ ഐൻ ചെയർമാൻ മുഹിയുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു.
ജുനൈദ് വണ്ടൂർ , അൻവർ രണ്ടത്താണി , ഫൈസൽ ചെമ്മണ്ണൂർ, ഹക്കീം നുസ് രി തുടങ്ങിയവർ സംസാരിച്ചു .മുജീബ് പന്തലൂർ സ്വാഗതവും , സിയാദ് രാമനാട്ടുകര നന്ദിയും പറഞ്ഞു.