ദേഹേച്ചകൾക്കെതിരെ പ്രവർത്തിക്കലാണ് ജീവിത വിജയം :ഷൗക്കത്ത് ബുഖാരി

റാസൽ ഖൈമ: ആത്മാവിന്റെയും ശരീരത്തിന്റെയും സംഘട്ടനങ്ങളിൽ ആത്മാവിന്റെ വിജയമാണ് ജീവിത ലക്ഷ്യം എന്ന് എസ് എസ് എഫ് ദേശീയ പ്രസിഡന്റ്‌ ഷൗകത്ത്‌ ബുഖാരി അഭിപ്രായപ്പെട്ടു.
ആർ എസ് സി റാസൽ ഖൈമ സെക്ടർ ഭാരവാഹികൾക്കായി സംഘടിപ്പിക്കപ്പെട്ട ‘ഹൃദ്യം’ ക്യാമ്പ് ഉൽഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരീരം ആസ്വാദനങ്ങൾക്ക് പ്രേരിപ്പിക്കുമ്പോൾ ആത്മാവിന് ഭക്ഷണം നൽകി ആത്മീയമായ ഇടപെടലുകളിലൂടെ പരിഹാരം കണ്ടെത്തുമ്പോഴാണ്‌ മനുഷ്യൻ വിജയിക്കുന്നത് എന്ന് അദ്ധേഹം കൂട്ടിച്ചേർത്തു.
സെൻട്രൽ ചെയർമാൻ സ്വാലിഹ്‌ കോഴിച്ചെനയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ
വിവിധ സെഷനുകളിലായി അഹ്മദ് ഷെറിൻ (ആർ എസ് സി ജി സി എക്സിക്കുട്ടീവ്‌)
മുസ്തഫ കൂടല്ലൂർ(നാഷണൽ ജനറൽ കൺവീനർ)
ഫൈസൽ ബുഖാരി(നാഷനൽ മീഡിയ കൺവീനർ)
നിസാം നാലകത്ത്‌ (നാഷനൽ എക്സിക്കുട്ടീവ്‌)എന്നിവർ സംവദിച്ചു.

ആർ എസ് സി റാസൽ ഖൈമ ജനറൽ കൺവീനർ ഷാഹിദ് കൊടിയത്തൂർ സ്വാഗതവും സംഘടന കൺവീനർ ജസീം മടക്കര നന്ദിയും പറഞ്ഞു.