ഉമ്മുൽ ഖുവൈൻ : മനുഷ്യ വിഭവങ്ങളും മറ്റു സാമ്പത്തിക – സാംസ്കാരിക പ്രകൃതി വിഭവങ്ങളും സാമൂഹിക മുന്നേറ്റങ്ങൾക്ക് ഉപയോഗപ്പെടുത്തണമെന്നും അതിലൂടെ മാറ്റങ്ങൾ സാധ്യമാക്കണമെന്നും ഉമ്മുൽ ഖുവൈൻ ആർ എസ് സി റമീല യൂനിറ്റ് യൂത്ത് കോൺഫറൻഷ്യ അഭിപ്രായപ്പെട്ടു.
ഷാഹുൽ അഹ്സനിയുടെ അധ്യക്ഷതയിൽ കവിയും എഴുത്തുകാരനുമായ മുരളി മംഗലത്ത് ഉത്ഘാടനം ചെയ്തു.
“വിഭവം കരുതണം ; വിപ്ലവമാവണം” എന്ന വിശയത്തിൽ
അബ്ദുൽ ഹക്കീം ഹസനി പ്രമേയ പ്രഭാഷണം നടത്തി.
വിഭവങ്ങളുടെ ലഭ്യതയും പുനരുൽപാദനവും സമൂഹം ശ്രദ്ധിക്കേണ്ടതുണ്ട്.
അത്തരം എനർജികൾ പ്രോത്സാഹിപ്പിക്കപ്പെടണം.
പുതു തലമുറക്ക് വിഭവങ്ങൾ കരുതി വെക്കേണ്ടതുണ്ടെന്നും സംഗമം വിലയിരുത്തി.
ഫൈസൽ താനൂർ സർവ്വേ റിപ്പോർട്ട് അവതരിപ്പിച്ചു.
നിസാർ പുത്തൻപള്ളി, ഫൈസൽ ബുഖാരി, ആഷിഖ് മുസ്‌ലിയാർ, താജുദ്ധീൻ, സുഹൈൽ പകര, ഫൈസൽ സഖാഫി സംബന്ധിച്ചു.
ഖമറുദ്ധീൻ സ്വാഗതവും അബ്ദുൽ ബാസിത് ബുഖാരി നന്ദിയും പറഞ്ഞു