ബുക്‌ടെസ്റ്റ്
പ്രവാചക ജീവിതത്തെ അധികരിച്ച് രിസാല സ്റ്റഡി സർക്കിൾ ഗൾഫിലും ഗ്ലോബൽ അടിസ്ഥാനത്തിലും നടത്തുന്ന പത്രണ്ടാമത് ബുക്‌ടെസ്റ്റാണിത്.
പ്രവാചകരുടെ മദീന
തിരുനബി(സ)യുടെ മദീനയെ സംബന്ധിച്ച് ധാരാളം പുസ്തകങ്ങള്‍ വായിച്ചവരും വായിക്കുന്നവരും ആണ് നാം. പുസ്തക ങ്ങളില്‍ അധികവും മദീനയുടെ പവിത്രതയും മഹത്വവും വിശദീകരിക്കുകയും മുത്ത് നബി(സ)യുടെ മദീനയിലെ ജീവിതത്തെ വരച്ചു കാട്ടുന്നവയും ആയിരിക്കും. എന്നാല്‍ മദീനയിലെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥിതി, ഗോത്ര സമൂഹങ്ങ ളുടെ ജീവിത സാഹചര്യങ്ങളും ചുറ്റുപാടുകളും ഇങ്ങനെ മദീനയെ സംബന്ധിച്ച് ഒരു അക്കാദമിക പഠനത്തിന് വിധേയമാക്കപ്പെടുന്ന പുസ്തകങ്ങള്‍ വിരളമാണ്. ഇതിനൊരു തിരുത്ത് കൊണ്ട് വരാനാണ് ഈ കൃതിയിലൂടെ പുസ്തക രചയിതാവ് ആഗ്രഹിക്കുന്നത്. ഈ പുസ്തകം പഠനാത്മകമായ അക്കാദമിക സ്വഭാവത്തില്‍ രചിക്കപ്പെട്ട പുസ്തകം ആയത് കൊണ്ട് വളരെ വൈജ്ഞാനിക സമ്പുഷ്ടവും മദീനയെ സംബന്ധിച്ച് മുത്ത്‌നബി(സ)യുടെ കാലത്തും അതിന്റെ മുമ്പും പിമ്പുമുള്ള അവസ്ഥാ വിശേഷങ്ങളും ഈ പുസ്തകത്തില്‍ ധാരാളമായി പ്രതിപാദിക്കുന്നു.
Shadows of Glory
Letters and words are always close to Islam more than it to any other ideology. Holy Quran is the only book which started its revelation with a command to read, This command has been transferred down the line, from a heart to another, all the years, Seeking knowledge and progress has-been always a primary motive and a noble activity in the religious from the timely memorial till the day now.
ജനറല്‍ – മലയാളം
ഈ വിഭാഗത്തില്‍ മുതിര്‍ന്നവര്‍, കുട്ടികള്‍ എന്ന പ്രായ വ്യത്യാസമില്ലാതെ ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന മലയാളികള്‍ക്കാണ് അവസരം. രണ്ട് ഘട്ടങ്ങളിലായി ഓണ്‍ലൈനില്‍ ആണ് പരീക്ഷ. ‘പ്രവാചകരുടെ മദീന’ എന്ന പുസ്തകത്തിന്റെ കൂടെ നല്‍കുന്ന ചോദ്യങ്ങള്‍ക്കായിരിക്കും ഒന്നാം ഘട്ടത്തില്‍ ഉത്തരങ്ങള്‍ നല്‍കേണ്ടത്. 15 മാര്‍ക്ക് ലഭിക്കുന്നവരാണ് ഫൈനല്‍ പരീക്ഷക്ക് യോഗ്യത നേടുക. ഫൈനല്‍ പരീക്ഷക്ക് 40 ചോദ്യങ്ങള്‍ ‘പ്രവാചകന്റെ മദീന’ എന്ന പുസ്തകത്തില്‍ നിന്നും 10 ചോദ്യങ്ങള്‍ പുറത്ത് നിന്നുള്ള പ്രവാചക ചരിത്രത്തില്‍ നിന്നുമായിരിക്കും.
സ്റ്റുഡന്റ്‌സ് – സീനിയര്‍
ഈ വിഭാഗത്തില്‍ 01-01-2002 മുതല്‍31-12-2007 വരെ ജനിച്ച ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന ഏത് കുട്ടികള്‍ക്കും പങ്കെടുക്കാം. ‘Shadows of Glory’ എന്ന പുസ്തകത്തിന്റെ കൂടെ നല്‍കുന്ന ചോദ്യങ്ങള്‍ക്കായിരിക്കും ഒന്നാം ഘട്ടത്തില്‍ ഉത്തരങ്ങള്‍ നല്‍കേണ്ടത്. 15 ല്‍ 9 മാര്‍ക്ക് ലഭിക്കുന്നവര്‍ ആയിരിക്കും രണ്ടാം ഘട്ട (ഫൈനല്‍) പരീക്ഷക്ക് യോഗ്യത നേടുക. രണ്ടാംഘട്ട പരീക്ഷയില്‍ 35 ല്‍ 20 ചോദ്യങ്ങള്‍ ‘Shadow of Glory’ എന്ന പുസ്തകത്തില്‍ നിന്നും 15 ചോദ്യങ്ങള്‍ പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള പ്രത്യേക പാഠഭാഗങ്ങളില്‍ നിന്നുമായിരിക്കും.
സ്റ്റുഡന്റ്‌സ് – ജൂനിയര്‍
ഈ വിഭാഗത്തില്‍ 01-01-2008 നു ശേഷം ജനിച്ച ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന ഏത് കുട്ടികള്‍ക്കും പങ്കെടുക്കാം. ‘Shadows of Glory’ എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ കൂടെ നല്‍കുന്ന ചോദ്യങ്ങള്‍ക്കായിരിക്കും ഒന്നാം ഘട്ടത്തില്‍ ഉത്തരങ്ങള്‍ നല്‍കേണ്ടത്. 15 ല്‍ 9 മാര്‍ക്ക് ലഭിക്കുന്നവര്‍ ആയിരിക്കും രണ്ടാം ഘട്ട (ഫൈനല്‍) പരീക്ഷക്ക് യോഗ്യത നേടുക. രണ്ടാംഘട്ട പരീക്ഷയില്‍ 25 ല്‍ 15 ചോദ്യങ്ങള്‍ ‘Shadow of Glory’ എന്ന പുസ്തകത്തില്‍ നിന്നും 10 ചോദ്യങ്ങള്‍ പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള പ്രത്യേക പാഠഭാഗങ്ങളില്‍ നിന്നുമായിരിക്കും.
പരീക്ഷയുടെ നിര്‍ദേശങ്ങള്‍
ശരിയുത്തരങ്ങള്‍ ഡിസംബർ 10 നകം www.rsconline.org വഴി രേഖപ്പെടുത്തേണ്ടതാണ്.
പരീക്ഷാര്‍ത്ഥിയുമായുള്ള പ്രധാന ആശയ വിനിമയം ഇ-മെയിലൂടെയാണെന്നതിനാല്‍ രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കിയ മെയില്‍ ഐഡി ശരിയാണെന്ന് പ്രത്യേകം ഉറപ്പ് വരുത്തുക.
മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരം രേഖപ്പെടുത്തിയ ഉടന്‍ ആകെ മാര്‍ക്കും പരീക്ഷയിലേക്കുള്ള ഹാള്‍ ടിക്കറ്റ് നമ്പറും ഓണ്‍ലൈനില്‍ ലഭ്യമാകും. ഫൈനല്‍ പരീക്ഷക്ക് ഹാള്‍ടിക്കറ്റ് നമ്പര്‍ ആയിരിക്കും രജിസ്‌ട്രേഷന്‍ നമ്പര്‍.
ഒരു മത്സരാര്‍ത്ഥിക്ക് ഒരു പരീക്ഷയില്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ.
Prizes
General Category
₹ 50,000 – First Prize
₹ 25,000 – Second Prize
Students Category
₹10,000 – First Prize
₹5,000 – Second Prize