ആർ എസ് സി സാഹിത്യോത്സവ്‌; സംഘാടക സമിതി രൂപീകരിച്ചു

ഫുജൈറ: രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി ) പതിനൊന്നാമത് എഡിഷൻ നാഷനൽ സാഹിത്യോത്സവ് 2020 ഫെബ്രുവരി ഏഴിന് ഫുജൈറയിൽ നടക്കും. പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ഫുജൈറ മീഡിയ പാർക്കിൽ നടന്ന രൂപീകരണ സംഗമത്തിൽ ആർ എസ് സി നാഷനൽ ചെയർമാൻ ഹമീദ്‌ സഖാഫി പുല്ലാര അധ്യക്ഷത വഹിച്ചു. യു എ ഇ പയനീർ അവാർഡ്‌ ജേതാവും മിഡിൽ ഈസ്റ്റ്‌ ഗ്രൂപ്പ്‌ എം ഡി യുമായ സജി ചെറിയാൻ ഉത്ഘാടനം ചെയ്തു. ആർ എസ് സി ഗൾഫ് കൗൺസിൽ ചെയർമാൻ അബൂബക്കർ അസ്‌ഹരി സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി. ഡിസംബർ പത്തു മുതൽ ആരംഭിക്കുന്ന യൂണിറ്റ് സാഹിത്യോത്സവുകൾ യു എ ഇ യിലെ 250 കേന്ദ്രങ്ങളിൽ നടക്കും.
തുടർന്നു 55 ഇടങ്ങളിൽ സെക്ടർ മത്സരങ്ങളും പതിനൊന്നു കേന്ദ്രങ്ങളിൽ സെൻട്രൽ സാഹിത്യോത്സവുകളും അരങ്ങേറും. വിവിധ തലങ്ങളിൽ മത്സരിക്കുന്ന മൂവായിരത്തോളം പ്രതിഭകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന അഞ്ഞൂറിലേറെ പേർ നാഷനൽ സാഹിത്യോത്സവുകളിൽ മത്സരിക്കും.
അഷ്‌റഫ്‌ പാലക്കോട്‌, ഹനീഫ ഹാജി, ഹനീഫ്‌ സഖാഫി, മുജീബ്‌ കെ കെ സി, സകരിയ്യ ഇർഫാനി, അബ്ദുൽ ബാരി പട്ടുവം, യാസർ അറഫാത്ത്‌, അബ്ദുൽ മജീദ്‌ കരേക്കാട്‌ തുടങ്ങിയവർ സംബന്ധിച്ചു. മുസ്തഫ കൂടല്ലൂർ സ്വാഗതവും മുഹമ്മദ്‌ പല്ലാർ നന്ദിയും പറഞ്ഞു.
സംഘാടക സമിതി-
രക്ഷാധികാരികള്‍:
മുസ്തഫ ദാരിമി കടാങ്കോട്, സയ്യിദ് ത്വാഹ ബാഫഖി കൊയിലാണ്ടി, സയ്യിദ് സ്വാദിഖ് തുറാബ് സഖാഫി, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, അബൂബക്കര്‍ അസ്ഹരി, മഹ്മൂദ് ഹാജി ഉമ്മുല്‍ ഖുവൈന്‍, അഷ്റ്ഫ് മന്ന, അബ്ദുല്‍ ഹമീദ് ഈശ്വരമംഗലം, ശരീഫ് കാരശ്ശേരി, ഉസ്മാന്‍ സഖാഫി തിരുവത്ര, ബസ്വീര്‍ സഖാഫി.
ചീഫ് പാട്രണ്‍: സജി ചെറിയാന്‍, പാട്രണ്‍: അന്‍വര്‍ ഉമര്‍
സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍മാന്‍: സി എം എ കബീര്‍ മാസ്റ്റര്‍ കണ്‍വീനര്‍: ഹുസൈൻ ഹാജി പയ്യോളി ഓര്‍ഗനൈസിംഗ്:
അലി അസ്ഗര്‍ സഖാഫി അസ്ഹരി, മുഹമ്മദ് പല്ലാര്‍.
ഫിനാന്‍സ്: ഹനീഫ ഹാജി, മുജീബ് കെകെസി. പബ്ലിസിറ്റി: നൗഫല്‍ സഖാഫി, സ്വദഖത്ത്മീഡിയ: ജബ്ബാര്‍ പി സി കെ, സലീം ഇ കെ. സോഷ്യല്‍ മീഡിയ: അബ്ദുല്‍ അഹദ് ഫുഡ് & റിഫ്രഷ്മെന്റ്:
മുസ്തഫ ഹാജി, റാഷിദ് നരിക്കോട്. റിസപ്ഷന്‍: ലത്തീഫ് ദിബ്ബ, മുസമ്മില്‍ നൂറാനി. പബ്ലിക് റിലേഷന്‍: അഷ്റഫ് ഹാജി ദിബ്ബ, സലീം ആര്‍ ഇ സി സ്റ്റേജ് ലൈറ്റ് & സൗണ്ട്:അബ്ദുല്‍ ജബ്ബാര്‍ ഹാജി, അറഫാത്ത് ഇരിങ്ങല്ലൂര്‍. ഫെസിലിറ്റി മാനേജ്മെന്റ്:മുഹമ്മദ് കട്ടച്ചിറ, നൗഫല്‍ ബുസ്തനാബാദ്ട്രാന്‍സ്പോട്ടേഷന്‍: യഅകൂബ് സഖാഫി കോട്ടുമല, മുഹമ്മദ് റാഫിദ് സഖാഫി പ്രൈസ് & ഗിഫ്റ്റ്: അബ്ദുല്‍ ഖാദര്‍ മഷ്ഹൂര്‍, ശരീഫ് കോട്ടക്കല്‍. സപ്ലിമെന്റ്: മുഹമ്മദലി പരപ്പന്‍ പൊയില്‍, ബഷീര്‍ മാസ്റ്റര്‍ വയനാട്
ടെക്കി ടീം: അബൂബക്കര്‍ സിദ്ധീഖ് കരേക്കാട്, അഷ്കര്‍ കാരത്തോട്. പ്രോഗ്രാം: ശാഫി നൂറാനി ആക്റ്റിവിറ്റി: അസ്ഫര്‍ മാഹി, സമദ് ഓമച്ചപ്പുഴ

Leave a Reply