എങ്ങനെ ഒരു സംരംഭകനാകാം: ആർ.എസ്.സി സെമിനാർ സംഘടിപ്പിച്ചു.

ജിദ്ധ:ആർ.എസ്.സി സൗദി വെസ്റ്റ് വിസ്‌ഡം സമിതിക്ക് കീഴിൽ നടന്നു വരുന്ന ടോക്ക് വിത്ത്‌ എക്സ്പെർട്ടിന്റെ മൂന്നാമത് ഓൺലൈൻ സെമിനാറിൽ S.F.C ലിമിറ്റഡ് എം.ഡി സുഹൈൽ പാലക്കോട് വിഷയാവതരണം നടത്തി. ആത്മാർത്ഥയും കഠിനാദ്ധ്വാനവുമാണ് ഒരു സംരംഭകന്റെ ഏറ്റവും വലിയ മൂലധനം, അറബികൾ ഒരു കാലത്തു അനുവർത്തിച്ചു പോന്നിരുന്ന കച്ചവട രീതിയാണ് ഇന്നും ചൈന അടക്കമുള്ള പലരാജ്യങ്ങളും അവലംബിച്ചു വരുന്നെത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിലേയും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേയും സംരംഭ സാധ്യതകളും, പ്രവാസികൾക്ക് പ്രവാസത്തിൽ നിന്ന് കൊണ്ട് തന്നെ സ്വദേശത് സംരംഭങ്ങൾ നിയന്ത്രിക്കാനുള്ളവഴികളും ,വ്യാവസായിക രംഗത്ത് വന്ന മാറ്റങ്ങളും, വരാനിരിക്കുന്ന ബിനിനിസ് ലോകത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. സംരംഭകര്‍ക്കും പുതുമുഖങ്ങൾക്കും ബിസിനസ് വളർച്ചക്കാവശ്യമായ നിര്‍ദ്ദേശങ്ങളും, മൂലധനവും ലോണും ലഭ്യമാകുന്നതിനുള്ള വിവിധ സ്രോതസ്സുകളും , കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ സഹായങ്ങളും സബ്‌സിഡികളും,അത് ലഭ്യമാക്കുന്നതിനുള്ള വഴികളും, ലാഭകരമായി സംരംഭം കൊണ്ടു പോകാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിഷയാവതരണത്തിൽ പരാമർശിച്ചു . ഡിജിറ്റൽ മേഖല ഉപയോഗിച്ച് മാര്‍ക്കറ്റിംഗും സെയില്‍സും വിപുലമാക്കുന്നതിനുള്ള ആശയങ്ങളും, ഇപ്പോള്‍ ലാഭകരമായി നടത്താവുന്ന സംരംഭക ആശയങ്ങളും, സംരംഭത്തിൽ ഉൽപ്പന്നം, ബ്രാൻഡിംഗ്, മാർക്കറ്റിംഗ്, വിപണി തുടങ്ങിയ വ്യത്യസ്ഥ മേഖലയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും സെമിനാറിൽ ചർച്ച നടന്നു.
RSC സൗദി വെസ്റ്റ് സംഘടന കൺവീനർ ലബീബ് നരിക്കുനി മോഡറേറ്റർ ആയിരുന്നു. അഫ്സൽ സഖാഫി, റഷീദ് പന്തല്ലൂർ എന്നിവർ ഇടപെട്ടു സംസാരിച്ചു, വിസ്‌ഡം കൺവീനർ മൻസൂർ ചുണ്ടമ്പറ്റ സ്വാഗതവും ശരീഫ് കൊടുവള്ളി നന്ദിയും പറഞ്ഞു.

Leave a Reply