ഹെൽത്തോറിയോ സംഘടിപ്പിച്ചു

അബൂദാബി: ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവാസികളിൽ അവബോധം സൃഷ്ടിക്കുകയും മെച്ചപ്പെട്ട ജീവിതശൈലികൾ രൂപപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രിസാല സ്റ്റഡി സർക്കിൾ യു എ ഇ നാഷനൽ കമ്മിറ്റി “ഹെൽത്തോറിയോ” എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. ഖലീഫ യൂണിവേഴ്സിറ്റി എമർജൻസി മെഡിസിനിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ഡാനിഷ് സലീം ബോധവത്കരണ ക്‌ളാസ് നയിച്ചു. എഞ്ചിനീയർ നൗഫൽ എറണാകുളം ഉത്‌ഘാടനം നിർവഹിച്ചു. ശാഫി നൂറാനി കട്ടിപ്പാറ അധ്യക്ഷനായിരുന്നു. ജാബിർ പടിഞ്ഞാറങ്ങാടി സ്വാഗതവും അബ്ദുൽ ശുകൂർ ബുഖാരി നന്ദിയും പറഞ്ഞു.

Leave a Reply