അബൂദാബി : പ്രവാസി മലയാളികളുടെ കലാ, സാഹിത്യാഭിരുചികളെ കണ്ടെത്താനും അവയുടെ പരിപോഷണത്തിനുമായി രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന സാഹിത്യോത്സവ് യു എ ഇ യിലെ വിവിധ സെക്ടറുകളില്‍ നടന്നു യൂനിറ്റില്‍ രജിസ്റ്റര്‍ ചെയ്ത മത്സരാര്‍ത്ഥികള്‍ ഒഡീഷനും യൂനിറ്റ് സാഹിത്യോത്സവിനും ശേഷമാണ് സെക്ടര്‍ സാഹിത്യോത്സവില്‍ മത്സരിക്കാനെത്തിയത് വിവിധ സെക്ടറുകളില്‍ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ആര്‍ എസ് സി , ഐ സി എഫ് സെന്‍ട്രല്‍ നാഷനല്‍ നേതാക്കളും സംബന്ധിച്ചു.
മുസഫ ശഅബിയ സെക്ടര്‍
മുസഫഫ : ഇസ്ലാമിക കലകളുടെ അർത്ഥവും ഭാവവും പകർന്ന് കലകളുടെ യഥാർഥ മൂല്യം സമൂഹത്തിന്റെ മുന്നിൽ ഉയർത്തിപ്പിടിക്കാൻ രിസാല സ്റ്റഡി സർക്കിൾ മുസഫ ശഅബിയ സെക്ടർ സാഹിത്യോത്സവ് സംഘടിപ്പിച്ചു. അഞ്ച് യൂനിറ്റുകളിൽ നിന്ന് കിഡ്സ്, പ്രൈമറി, ജൂനിയർ ,സെക്കണ്ടറി, സീനിയർ എന്നീ വിഭാഗങ്ങളിലായി 72 ഇനങ്ങളിൽ 300 പ്രതിഭകൾ മാറ്റുരച്ചു. ആർദ്രതയുടെ ഗാനവീചികളും നന്മയുടെ ഭാഷണങ്ങളും നേരിന്റെ വരകൾക്കും ഒടുവിൽ ശഅബിയ 11 യൂനിറ്റ് ഒന്നാം സ്ഥാനവും സലാം സിറ്റി യൂനിറ്റ് രണ്ടാം സ്ഥാനവും ശഅബിയ 10 യൂനിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഐസിഎഫ് നാഷണൽ എക്സിക്യൂട്ടീവ് അംഗം ഹമീദ് സഅദി ഈശ്വര മംഗലം ഉദ്ഘാടനം നിർവഹിച്ചു.
സമാപന സംഗമത്തില്‍ മലയാളി സമാജം പ്രസിഡണ്ട് വക്കം ജയലാൽ .സെക്രട്ടറി അൻസാർ, പ്രവാസി ഭാരതി പ്രതിനിധി നിസാർ , അബ്ദുറഹ്മാൻ മുസ്‌ലിയാർ കൽത്തറ , അബ്ദുൾ ബാരി പട്ടുവം, അബ്ദുൾ ഹമീദ് സഖാഫി പുല്ലാര,ഇസ്മായിൽ സഅദി, കുഞ്ഞു കാളാട്, കാസിം പുറത്തീൽ, അലി അക്ബർ മാരായമംഗലം, മൊയ്തീൻ പൊന്മുണ്ടം, അബൂബക്കർ മുസ്‌ലിയാർ, ഹമീദ് ശർവാനി, നിസാമുദ്ദീൻ അസ്‌ഹരി, ജുനൈദ് വണ്ടൂർ, മുസ്തഫ കോട്ടക്കൽ, ഉബൈദ് കാന്തപുരം, ശരീഫ് കുട്ടോത്ത്, ഫാറൂഖ് നിസാമി, ഷിഹാബ് സഖാഫി നാറാത്ത്, ജലീൽ കിഴുപ്പിള്ളിക്കര,ജാബിർ ഒറവിൽ,റിയാസ് പട്ടാമ്പി തുടങ്ങിയവർ സംബന്ധിച്ചു
റോള സെക്ടര്‍
ഷാര്‍ജ :റോള ഖസ്ര്‍ഇബ്രാഹിം പാര്‍ട്ടി ഹാളില്‍ നടന്ന റോള സെക്ടര്‍ സാഹിത്യോത്സവില്‍ ഉമ്മുതാറാഫാ , അല്‍ഗുവൈര്‍ യൂണിറ്റുകള്‍ യഥാക്രമം ഒന്നും , രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി .സമാപന സംഗമം ഐ സി എഫ് ഷാര്‍ജ സെന്‍ട്രല്‍ വെല്‍ഫെയര്‍ സെക്രട്ടറി ഹസൈനാര്‍ സഖഫിയുടെ അധ്യക്ഷതയില്‍ സാഹിത്യകാരന്‍ പുന്നയൂര്‍ക്കുളം സൈനുദ്ധീന്‍ ഉത്ഘാടനം ചെയ്തു .താജ്മഹല്‍ പോലുള്ള ചരിത്ര സ്മാരകങ്ങള്‍ തകര്‍ക്കപ്പെടരുതെന്നും അത്തരം സ്മാരകങ്ങള്‍ സംരക്ഷിക്കല്‍ ഓരോ ഇന്ത്യക്കാരന്റെയും കടമയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . ഐ സി എഫ് സെന്‍ട്രല്‍ പ്രസിഡണ്ട് അബ്ദുല്‍ കാദിര്‍ സഖഫി ട്രോഫി വിതരണം ചെയ്തു .പി .കെ . സി മുഹമ്മദ് സഖഫി ,നിസാര്‍ പുത്തന്‍പള്ളി ,ബദറുദീന്‍ സഖഫി ,മുനീര്‍ മാഹി തുടങ്ങിയവര്‍ സംബന്ധിച്ചു . സെന്‍ട്രല്‍ വിസ്ഡം കണ്‍വീനര്‍ സിറാജ് കൂരാറ സന്ദേശ പ്രഭാഷണം നടത്തി .
സനാഇയ്യ സെക്ടര്‍
മുസ്വഫ്ഫ: രിസാല സ്റ്റഡി സര്‍ക്കിള്‍ മുസ്വഫ്ഫ സനാഇയ്യ സെക്ടര്‍ സംഘടിപ്പിച്ച സാഹിത്യോത്സവ് സമാപിച്ചു. കഴിഞ്ഞ ദിവസം സനാഇയ്യ യൂറോ കഫേ ഓപ്പണ്‍ സ്റ്റേജില്‍ നടന്ന പരിപാടി ഐ സി എഫ് യു എ ഇ നാഷനല്‍ പ്രസിഡന്റ് മുസ്തഫ ദാരിമി ഉദ്ഘാടനം ചെയ്തു. മുസ്വഫ്ഫ സനാഇയ്യ സെക്ടറിലെ ഏഴ് യൂനിറ്റില്‍ നിന്നായി നൂറോളം പ്രതിഭകള്‍ മാറ്റുരച്ച മത്സരത്തില്‍ ഫസ്റ്റ് സിഗ്നല്‍ ഘടകവും ഒന്നാം സ്ഥാനവും ഐകാഡ്, എം26 ഘടകങ്ങള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. രിസാല സ്റ്റഡി സര്‍ക്കിള്‍ അബുദാബി ഈസ്റ്റ് സെന്‍ട്രല്‍ വിസ്ഡം കണ്‍വീനര്‍ മിദ്‌ലാജ് വിജയികളെ പ്രഖ്യാപിച്ചു.
വിജയികള്‍ക്ക് അബുദാബി ഈസ്റ്റ് സെന്‍ട്രല്‍ ജനറല്‍ സെക്രട്ടറി മുസ്തഫ കോട്ടക്കല്‍, അബുദാബി മെഡിക്കല്‍ സെന്റര്‍ എം ഡി അബ്ദുന്നാസര്‍ കോഴിക്കോട്, രിസാല സ്റ്റഡി സര്‍ക്കിള്‍ അബുദാബി ഈസ്റ്റ് സ്റ്റുഡന്റ്‌സ് കണ്‍വീനര്‍ ഫാറൂഖ് നിസാമി, രിസാല കണ്‍വീനര്‍ ശരീഫ് കുട്ടോത്ത്, കലാലയം കണ്‍വീനര്‍ ഉബൈദ് കാന്തപുരം, ആര്‍ എസ് സി മുന്‍ നാഷനല്‍ കൗണ്‍സിലര്‍ ഫിറോസ് പൊക്കുന്ന് തുടങ്ങിയവര്‍ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു.
ചടങ്ങില്‍ അമീര്‍ ബാഖവി കുറ്റിപ്പുറം അധ്യക്ഷത വഹിച്ചു. അബ്ദുല്‍സലാം സഖാഫി കാന്തപുരം, അശ്‌റഫ് കൊപ്പം, താജുദ്ദീന്‍ ആലുവ, ഇസ്മാഈല്‍ സഅദി, കുഞ്ഞു കാളാട്, മൊയ്തീന്‍ പൊന്മുണ്ടം, അബൂബക്കര്‍ സഖാഫി ഓമച്ചപ്പുഴ, അബ്ദുര്‍റഹ്്മാന്‍ വളാഞ്ചേരി, ജലീല്‍ ഐക്കാഡ് തുടങ്ങിയവര്‍ സംസാരിച്ചു. സനാഇയ്യ സെക്ടര്‍ കലാലയം കണ്‍വീനര്‍ ലിന്‍ഷാദ് അംജദി സ്വാഗതവും ഫക്‌റുദ്ദീന്‍ നന്ദിയും പറഞ്ഞു.
ബനിയാസ് സെക്ടര്‍
അബുദാബി : കലയും സാഹിത്യവും മൂല്യബോധമുള്ള സംസ്കാരം വളര്‍ത്താനുള്ളതാകണമെന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ബനിയാസ് സെക്ടര്‍ സാഹിത്യോത്സവ് അല്‍ റാഫിദൈന്‍ കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് നടന്നു. പ്രൈമറി ജൂനിയര്‍ സെക്കന്ററി സീനിയര്‍ വനിത വിഭാഗങളിലായി 67 ഇനങളില്‍ നൂറിലധികം മത്സരാര്‍ത്ഥികല്‍ മാറ്റുരച്ചു. സെക്ടര്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച് പ്രതിഭകല്‍ നവമ്പര്‍ മൂന്നിനു മുസഫ്ഫ മലയാളി സമാജത്തി നടക്കുന്ന അബുദാബി ഈസ്റ്റ് സെല്‍ട്രല്‍ സാഹിത്യോത്സവില്‍ മാറ്റുരക്കും.
മുഹമ്മദ് സഖാഫി ചേലക്കര ഉദ്ഘാടനം ചൈതു. യഹ് യ ബാഖവി, ഫൈസല്‍ മാട്ടില്‍, അസ്ഫര്‍ മാഹി, തംലീഖ്, കെ.ടി.എ.കരീം, നൗഷാദ് സഖാഫി, മുഹമ്മദലി, ഷക്കീര്‍ സഖാഫി, അന്‍വന്‍ സംബന്ധിച്ചു.
അല്‍ വഹ്ദ സെക്ടര്‍
അബൂദാബി : രിസാല സ്ക്വയറില്‍ നടന്ന അല്‍ വഹ്ദ സെക്ടര്‍ സാഹിത്യോത്സവ് ശ്രദ്ധേയമായി കെവി ഷമീര്‍ മദനിയുടെ അദ്ധ്യക്ഷതയില്‍ അമീര്‍ ബാഖവി കുറ്റിപ്പുറം ഉത്ഘാടനം ചെയ്തു സെക്ടറിലെ ഏഴു യൂനിറ്റുകളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ സെക്ടര്‍ സാഹിത്യോത്സവില്‍ മാറ്റുരച്ചു. സാഹിത്യോത്സവില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ വനിതാ – വിദ്യാര്‍ഥിനി വിഭാഗങ്ങളിലും മത്സരങ്ങള്‍ നടന്നു
അബ്ദുല്‍ ബാരി പട്ടുവം , ഹമീദ് സഖാഫി വിജയികള്‍ക്ക് സമ്മാന വിതരണം ചെയ്തു സമദ് സഖാഫി സുബൈര്‍ ബാലുശ്ശേരി ,അബ്ദുല്‍ ലത്തീഫ് സംസാരിച്ചു
റാസല്‍ഖൈമ – ശാം സെക്ടര്‍
റാസല്‍ഖൈമ : റാസല്‍ഖൈമ ശാം സെക്ടര്‍ സാഹിത്യോത്സവ് ശാം മദ്രസയില്‍ വെച്ച് നടന്നു. ഹാഫിള് ഉബൈദ് സഖാഫിയുടെ അദ്ധ്യക്ഷതയില്‍ ഐ സി എഫ് സെന്‍ട്രല്‍ സംഘടന സെക്രട്ടറി സൈനുദ്ധീന്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ശാം,ഖോര്‍ഖൊയിര്‍,റംസ് എന്നീ യൂണിറ്റുകളില്‍ നിന്നായി അറുപതോളം പ്രതിഭകള്‍ മാറ്റുരച്ച മത്സരങ്ങളില്‍ 4 ഫസ്റ്റ് നേടി ശാം യൂണിറ്റില്‍ നിന്നുളള ഫാത്വിമ ജബ്ബാര്‍ കലാപ്രതിഭ പുരസ്കാരവും സമാപന സംഗമത്തില്‍ ഐ സി . എഫ് – ആര്‍ എസ് സി സെന്‍ട്രല്‍ നേതാക്കള്‍ മത്സരാര്‍ത്ഥികള്‍ക്ക് സമ്മാന വിതരണം ചെയ്തു
അല്‍ ഐന്‍ ടൗണ്‍ സെക്ടര്‍
അല്‍ ഐന്‍ : ടൗണ്‍ സെക്ടര്‍ സാഹിത്യോത്സവ് കിനാര പാര്‍ട്ടിഹാളില്‍ നടന്നു അഞ്ച് യൂനിറ്റുകളില്‍ നടന്ന യൂനിറ്റ് സാഹിത്യോത്സവില്‍ മികവ് തെളിയിച്ച മത്സരാര്‍ഥികളാണ് സെക്ടര്‍ സാഹിത്യോത്സവില്‍ പങ്കെടുത്തത് അഷ്‌റഫ് സഖാഫിയുടെ അദ്ധ്യക്ഷതയില്‍ ഐ സി എഫ് സെന്‍ട്രല്‍ പ്രസിഡന്‍റ് അബ്ദുല്‍ മജീദ് സഖാഫി ഉത്ഘാടനം ചെയ്തു ടൌന്‍ യൂനിറ്റ് , മദീഫ് യൂനിറ്റ് , അല്‍ ഐന്‍ മില്‍ക്ക് യൂനിറ്റ് യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ നേടി സമാപന സംഗമത്തില്‍ ആര്‍ എസ് സി നാഷനല്‍ നേതാക്കളായ സക്കരിയ്യ ഇര്‍ഫാനി, അഹ്മദ് ഷെറിന്‍ , റസാക്ക് മാറഞ്ചേരി , മുസ്തഫ ഇ.കെ , കബീര്‍ കെ.സി ,ശിഹാബ് തൂണേരി വിജയികള്‍ക്കുള്ള സമ്മാന വിതരണം ചെയ്തു
അബ്ദുല്‍ റഹ്മാന്‍ അമീനി , ശറഫുദ്ധീന്‍ പലാനി , സിയാദ് രാമനാട്ടുകര , ഫൈസല്‍ അസ്ഹരി,അല്‍ ആമീന്‍ ,മുഹയിദ്ധീന്‍ സഖാഫി, അബ്ദുല്‍ റഹീം , ശറഫുദ്ധീന്‍ നല്ലളം ഇഖ്‌ബാല്‍ താമരശ്ശേരി ,ശംസുദ്ധീന്‍ മദനി സംബധിച്ചു
മദീന സായിദ് സെക്ടർ
അബൂദാബി : മദീന സായിദ് സെക്ടർ സാഹിത്യോത്സവ് കലാലയം സ്ക്വയറിൽ നടന്നു.കുരുന്നുകളുടെ ആംഗ്യപ്പാട്ട് മുതൽ പ്രൈമറി, ജൂനിയർ, സെക്കണ്ടറി, സീനിയർ, ജനറൽ എന്നീ വിഭാഗങ്ങളില്‍ വിവിധ കലാ മത്സരങ്ങള്‍ നടന്നു. മദീന സായിദ് യൂനിറ്റ് , ഖലീഫ യൂനിറ്റ് , റൗണ്ട് മോസ്ക്ക് യൂനിറ്റ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഐ സി എഫ് – ആര്‍ എസ് സി സെന്‍ട്രല്‍ നേതാക്കള്‍ സാഹിത്യോത്സവ് വിജയിക്കള്‍ക്ക് സമ്മാനം വിതരണം ചെയ്തു