സാഹിത്യോത്സവ് സംഘാടക സമിതി രൂപീകരിച്ചു

അബുദാബി: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) അബുദാബി സിറ്റി സെൻട്രൽ പതിനൊന്നാമത് എഡിഷൻ സാഹിത്യോത്സവ് ജനുവരി 24 ന് അബുദാബി കേരള സോഷ്യൽ സെന്ററിൽ നടക്കും. കലാലയം സാംസ്കാരിക വേദിക്ക് കീഴിൽ നടക്കുന്ന പരിപാടിക്കായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. സെൻട്രൽ ചെയർമാൻ ഇബ്രാഹിം സഅദിയുടെ അധ്യക്ഷതയിൽ എസ് എസ് എഫ് ദേശീയ ട്രഷറർ സുഹൈറുദ്ദീൻ നൂറാനി ഉദ്ഘാടനം ചെയ്തു. ആർ. എസ്. സി. ഗൾഫ് കൗൺസിൽ ചെയർമാൻ അബൂബക്കർ അസ്ഹരി സംഘാടക സമിതി പ്രഖ്യാപനവും ഐ. സി. എഫ്. സെൻട്രൽ വെൽഫയർ പ്രസിഡണ്ട് അബ്ദുലത്തീഫ് ഹാജി തെക്കുമ്പാട് സാഹിത്യോത്സവ്‌ പ്രഖ്യാപനവും നിർവഹിച്ചു.
സംഘാടക സമിതി
ചെയർമാൻ: അബ്ദുസ്സലാം മാസ്റ്റർ വെള്ളിമാട്കുന്ന്, ജന.കൺവീനർ: സുബൈർ ബാലുശ്ശേരി, ഫൈനാൻസ് കൺവീനർ: അബ്ദുറഹ്മാൻ ഹാജി അബുദാബി സ്റ്റേഷനറി എന്നിവരെ തെരഞ്ഞെടുത്തു. ആർ. എസ്. സി. നാഷനൽ ചെയർമാൻ അബ്ദുൽ ഹമീദ് സഖാഫി പുല്ലാര, ഐ. സി.എഫ്. അബുദാബി സെൻട്രൽ ജനറൽ സെക്രട്ടറി അബ്ദുസ്സലാം മാസ്റ്റർ വെള്ളിമാടുകുന്ന്, ആർ.എസ്.സി.ഗൾഫ് കൗൺസിൽ എക്സിക്യൂട്ടിവ് അംഗം അബ്ദുൽ ബാരി പട്ടുവം, മുസമ്മിൽ കടാങ്കോട്, ഫഹദ് സഖാഫി, യാസിർ വേങ്ങര എന്നിവർ ആശംസ അറിയിച്ചു. ഇസ്മായിൽ വൈലത്തൂർ സ്വാഗതവും അബ്ദുല്ല ആട്ടീരി നന്ദിയും പറഞ്ഞു.

Leave a Reply