സ്റ്റുഡന്റ്സ് ഇ-മാഗസിൻ; സൃഷ്ടികൾ ക്ഷണിക്കുന്നു.

അബുദാബി: ആർ എസ് സി അബൂദാബി സിറ്റി
സെൻട്രൽ കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന’ലോക്ഡൗൺ’ സ്റ്റുഡന്റ്സ് ഇ-മാഗസിനിലേക്ക്‌ സൃഷ്ടികൾ ക്ഷണിക്കുന്നു. അബൂദാബി സിറ്റി, ഉമ്മുൽനാർ, ഖലീഫ സിറ്റി എന്നീ ഏരിയകളിൽ താമസിക്കുന്ന പ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാർത്ഥികളിൽ നിന്നാണ് സൃഷ്ടികൾ ക്ഷണിക്കുന്നത്.
കഥ, കവിത, ലേഖനം, അഭിമുഖം, അനുഭവം, ഫീച്ചർ,ചിത്രം തുടങ്ങിയവ സമർപ്പിക്കാം. രചനകൾ മൗലികമായിരിക്കണം.
studentsmgzn@gmail.com എന്ന ഇമെയിൽ വിലാസത്തിലേക് ജൂണ് 27 വരെയാണ് അയക്കേണ്ടത്.
തിരഞ്ഞെടുത്ത രചനകൾ മാഗസിനിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്;
055 2311653,050 7613001

Leave a Reply