സാഹിത്യോത്സവുകൾ വിദ്യാർത്ഥികളുടെ ധാർമിക ഭാവി ശോഭനമാക്കുന്നു: പുകയൂർ മുഹയുദ്ദീൻ കുട്ടി സഖാഫി

വിദ്യാർത്ഥികളുടെ ധാർമികാന്തരീക്ഷം ശോഭനമാക്കാൻ സാഹിത്യോത്സവുകൾ കാരണമാകുന്നുവെന്ന് പുകയൂർ മുഹയ്ദീൻ കുട്ടി സഖാഫി അഭിപ്രായപ്പെട്ടു. അവീർ പൾസസ് റെസ്റ്റോറന്റിൽ വെച്ച് നടന്ന ദുബൈ സൗത്ത് സെൻട്രൽ സംഘാടക സമിതി രൂപീകരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയർമാനായി , പുകയൂർ മുഹയുദ്ദീൻ കുട്ടി സഖാഫി യേയും ജനറൽ കൺവീനറായി അബ്ദുൾ റസാഖ് മാറഞ്ചേരിയേയും തെരഞ്ഞെടുത്തു.

ജനുവരി 24 ന് ദുബൈ സൗത്ത് സെൻട്രലിലെ സാഹിത്യോത്സവ് പൂർത്തിയാകുമ്പോൾ മൂവായിരത്തി അഞ്ഞൂറോളം മത്സരാർത്ഥികൾ സാഹിത്യോത്സവിന്റെ ഭാഗമാകുമെന്ന് സംഘാടക സമിതി അറിയിച്ചു. 45 യൂനിറ്റുകളിലായി 8 സെക്ടർ സാഹിത്യോത്സവുകളിൽ മത്സരിച്ച പ്രതിഭകളാണ് സെൻട്രൽ സാഹിത്യോത്സവിൽ പങ്കെടുക്കുന്നത്.
സംഗമത്തിൽ ഹമീദ് സഖാഫി, യഹ്‌യ സഖാഫി, അബ്ദുൽ ഹക്കീം ഹസനി, സലീം ഇ കെ, ഇസ്മായിൽ നെച്ചിക്കുണ്ട്, റഫീഖ് സഖാഫി തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. റാസിഖ് മാട്ടൂൽ സ്വാഗതവും ആഷിക് നെടുമ്പുര നന്ദിയും പറഞ്ഞു

Leave a Reply