മാധ്യമങ്ങൾ ഭരണകൂട ഭീകരതയുടെ ഇരകൾ: കലാലയം

ദുബൈ : ഭരണകൂട ഭീകരതയുടെ ഏറ്റവും വലിയ ഇരകളാണ് ഇന്ത്യയിൽ മാധ്യമങ്ങളെന്ന് ആർ എസ് സി ദുബൈ സൗത്ത് സോൺ സാഹിത്യോത്സവിനോട് അനുബന്ധിച്ചു നടന്ന കലാലയം ‘സാംസ്കാരിക ഒത്തിരിപ്പ്’ അഭിപ്രായപ്പെട്ടു.
മാധ്യമ പ്രവർത്തകൻ
എം സി എ നാസർ ഉത്ഘാടനം ചെയ്തു. ജനങ്ങൾക്കും ഭരണകൂടത്തിനുമിടയിൽ മധ്യവർത്തികളായി പ്രവർത്തിക്കേണ്ട മാധ്യമങ്ങളെ വിലക്കെടുത്തും ഭീഷണിപ്പെടുത്തിയും തങ്ങളുടെ വരുതിയിലാക്കുന്ന രീതി സാമൂഹിക സ്വാതന്ത്ര്യത്തിനും നീതിയുക്തമായ ജനാധിപത്യ സംവിധാനത്തിനും ഭീഷണിയാണ്. മാധ്യമ സ്വാതന്ത്ര്യം യാഥാർഥ്യമാകുമ്പോഴാണ് മാധ്യമ ധർമവും കൃത്യമായി പാലിക്കാൻ കഴിയുക. കേവലം കച്ചവടം മാത്രം എന്ന ചിന്താഗതിയിൽ നിന്നും മാധ്യമ സ്ഥാപനങ്ങൾ പുറത്തുകടക്കേണ്ടതുണ്ട്. മുഖ്യധാരാ മാധ്യമങ്ങൾക്കൊപ്പം തന്നെ സാമൂഹിക മാധ്യമങ്ങളും ഇടപെടലുകൾ നടത്തികൊണ്ടിരിക്കുന്ന സാമൂഹികാവസ്ഥയിൽ സുതാര്യമായ മാധ്യമ സംസ്കാരം എല്ലാവരും പാലിക്കേണ്ടതുണ്ട് എന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
സ്വാലിഹ് മാളിയേക്കൽ മോഡറേറ്ററായിരുന്നു.
നിസാർ പുത്തൻപള്ളി, നവാസ് ചെങ്ങണാത്ത്, അൻവർ അബൂബക്കർ, ഫുലൈൽ സഖാഫി, സുബൈർ ഇർഫാനി, ആഷിഖ് നെടുമ്പുര എന്നിവർ സംബന്ധിച്ചു.

Leave a Reply